09:55pm 11 November 2026
NEWS
കുസാറ്റിൽ വിദ്യാർത്ഥികൾക്കായി ഗവേഷണ പ്രശ്‌നവതരണ പരിശീലന പരിപാടി
13/11/2025  03:02 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ വിദ്യാർത്ഥികൾക്കായി ഗവേഷണ പ്രശ്‌നവതരണ പരിശീലന പരിപാടി
HIGHLIGHTS

ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ പ്രൊഫ. ഡോ. വി ശിവാനന്ദൻ ആചാരി പരിപാടി ഉദ്ഘാടനം ചെയുന്നു.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ജൈവസാങ്കേതിക വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രമേഹമുക്ത ഭാവിക്ക് ജൈവസാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഗവേഷണ പ്രശ്‌നവതരണ പരിശീലന പരിപാടി കുസാറ്റിലെ ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ പ്രൊഫ. ഡോ. വി ശിവാനന്ദൻ ആചാരി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ബ്ലോക്ക് റിസോഴ്സ് സെന്റർ (ബി. ആർ. സി) അങ്കമാലി ക്ലസ്റ്ററിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. ജൈവസാങ്കേതിക വകുപ്പ് മേധാവി പ്രൊഫ. ഡോ. എ. പാർവതി, സീനിയർ പ്രൊഫ. ഡോ. സരിത ജി ഭട്ട്, കൺവീനർ ഡോ. ജോമോൻ സെബാസ്റ്റ്യൻ, സി എസ് ഐ ആർ - നിസ്റ്റ് തിരുവനന്തപുരം മുൻ മുഖ്യ ശാസ്ത്രജ്ഞൻ ഡോ. കെ.ജി രഘു, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ കെ. എൻ. ഷിനി എന്നിവർ സംസാരിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, ബന്ധപെടുക: ഡോ. ജോമോൻ സെബാസ്റ്റ്യൻ, അസിസ്റ്റന്റ് പ്രൊഫസർ, ബയോടെക്‌നോളജി വകുപ്പ്, കുസാറ്റ്. ഫോൺ: 9656755299

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img